മലപ്പുറം : യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ പിടിയില്‍. സജില്‍ ചെറുപാണക്കാടിനെയാണ് നെടുമങ്ങാട് നിന്നും കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
'മിറാക്കിള്‍ പാത്ത്' എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും ഇയാള്‍ക്കുണ്ട്. ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് ബോധിപ്പിച്ചാണ് പ്രതി പരാതിക്കാരിയെ പരിചയപ്പെട്ടത്. തിരുവനന്തപുരം നെടുമങ്ങാട് ഒഴിവില്‍ കഴിയവെ ഇയാള്‍ പൊലീസിൻ്റെ പിടിയിലാവുകയായിരുന്നു.
ഇമാമാണെന്ന തരത്തിലുള്ള വീഡിയോകളാണ് 27,000ത്തോളം സബ്സ്ക്രൈബേഴ്സുള്ള തൻ്റെ യൂട്യൂബ് ചാനലില്‍ സജില്‍ പങ്കുവച്ചിരുന്നത്. ആത്മീയമായപരമായ വീഡിയോകളും ചാനലില്‍ കാണാം. അടുത്തിടെയാണ് സജില്‍ പരാതിക്കാരിയെ പരിചയപ്പെടുന്നത്. താൻ ആഭിചാരം ചെയ്യുന്നയാളാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി.
പിന്നാലെ ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ വാടക വീട്ടിലേക്ക് പോയി പീഡിപ്പിക്കുകയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Post a Comment